ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൻ്റെ നഗരപരിധിയിൽപ്പെട്ട പാലുവായ് ദേശത്താണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രം ദേശവാസികളിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കുടികൊള്ളുന്ന ദേവി എട്ട് ദേശങ്ങളുടെ അധിദേവതയാണ്.
Read Moreകുംഭമാസത്തിലെ ഭരണി നാളിൽ മേലെക്കാവിലും കാർത്തികനാളിൽ താഴെക്കാവിലും പൂരം ആഘോഷിക്കുന്നു. ഭരണിനാളിൽ രാത്രി പുലരുവോളം ക്ഷേത്ര സന്നിധിയിൽ പ്രേത്യേകം നിശ്ചയിക്കപ്പെട്ട പത്ത് കളിത്തട്ടുകളിൽ ഐവർക്കളിയും കോൽക്കളിയും അരങ്ങേറുന്നു.
Read More2024 ഒക്ടോബർ 3 ന്.
കന്നിമാസം 17 വ്യാഴാഴ്ച മുതൽ നവരാത്രി ആരംഭം.
നവരാത്രി 10 ദിവസം ക്ഷേത്ര നടപ്പുരയിൽ കലാപരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നവർ സെപ്റ്റംബർ 30 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിജയദശമി വിദ്യാരംഭത്തോടനുബന്ധിച്ച് വാദ്യകലാകാരൻ ശ്രീ. ചൊവ്വല്ലൂർ സുനിലിൻ്റെ ശിക്ഷണത്തിൽ വാദ്യകല അഭ്യസിക്കുന്നു. താല്പര്യമുള്ളവർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ 30 ന് മുൻപായി പേര് രജിസ്റ്റർ'ചെയ്യേണ്ടതാണ്.
2024 ആഗസ്റ്റ് 18 തിയ്യതി ഞായർ
ഭക്തർക്ക് തൃപ്പുത്തരി പായസം 80 രൂപ മുൻകൂട്ടി ബുക്ക് ചെയ്യാം. ജന്മനക്ഷത്ര പൂജ - 150 രൂപ. എല്ലാ മലയാളമാസം ഒന്നാം തിയ്യതി രാവിലെ ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.